കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി ടേബിളില്‍ ദീപിക: ഇന്ത്യയ്ക്ക് അഭിമാനം

0

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. 75ഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവെല്ലിലിൽ ജൂറി അംഗമായിട്ടാണ് ഇത്തവണ ദീപിക എത്തിയിരിക്കുന്നത്. ഫെസ്റ്റിവെല്ലിനെത്തിയിരിക്കുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കയാണ്.

ജൂറി അംഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നില്‍നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഹോട്ടല്‍ മാര്‍ട്ടിനെസില്‍ നടന്ന അത്താഴവിരുന്നില്‍ മറ്റു ജൂറി അംഗങ്ങളായ ജാസ്മിന്‍ ട്രിന്‍ക്, അസ്ഗര്‍ ഫര്‍ഹാദി, റെബേക്ക ഹാള്‍, വിന്‍സെന്റ് ലിന്‍ഡര്‍ എന്നിവര്‍ക്കൊപ്പമാണ് ദീപിക പ്രത്യക്ഷപ്പെട്ടത്‌. Louis Vuitton’s Fall 2021 കളക്ഷനില്‍ നിന്നുള്ള അലങ്കാര തൊങ്ങലുകളുള്ള വസ്ത്രമാണ് ദീപിക അണിഞ്ഞിരുന്നത്. ഒപ്പം ബ്രൗണ്‍ നിറത്തിലുള്ള ഹൈ ഹീല്‍ ബൂട്ടും ധരിച്ചു. ഹെയര്‍ സ്റ്റൈലും മേക്കപ്പും സിംപിള്‍ ആയിരുന്നു.

2017മുതൽ കാൻ ഫിലിംഫെസ്റ്റിവെല്ലിൽ പതിവ് സാന്നിധ്യമാണ് ദീപിക. ഫ്രഞ്ച് നടൻ വിൻസെന്റ് ലിൻഡൻ അധ്യക്ഷനായ എട്ടംഗ ജൂറിയിലേക്കാണ് ദീപിക തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.