എഞ്ചിൻ തകരാർ: എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു

0

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു. എഞ്ചിനുകളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാൻ ശ്രമിക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.