ഫിജിയിൽ വൻ ഭൂകമ്പം: 5.1 തീവ്രത

0

ഫിജിയിൽ വൻ ഭൂകമ്പം. സുവയുടെ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറായി 399 കി.മി അകലെയാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പില്ല.

ഹവായി എമർജൻസി ഏജൻസിയുടെ ട്വീറ്റ് ഇങ്ങനെ : ‘ പസഫിക് സുനാമി വാർണിംഗ് സെന്റർ നൽകുന്ന വിവരം പ്രകാരം ഹവായിൽ സുനാമി മുന്നറിയിപ്പില്ല.

ഇന്നലെ ടോംഗയ്ക്ക സമീപം പസഫിക് സമുദ്രത്തിലുണ്ടായ ഭൂമികുലുക്കത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 7.5 തീവ്രതയാണ് ഇന്നലത്തെ ഭൂമികുലുക്കത്തിൽ രേഖപ്പെടുത്തിയത്. തുടർന്ന് 5.1 തീവ്രതയുടെ തുടർചലനവും രേഖപ്പെടുത്തിയിരുന്നു.