ദുബായ്– ബെംഗളൂരു സെക്ടറിൽ എമിറേറ്റ്സ് എയർലൈൻ 30 മുതൽ

0

ദുബായ്: എമിറേറ്റ്സ് എയർലൈൻ ഈ മാസം 30 മുതൽ ദുബായ്– ബെംഗളൂരു സെക്ടറിൽ എ 380 വിമാനം സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചു. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സർവീസ് നടത്തുക. രാത്രി 9.25ന് ദുബായിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 2.30ന് ബെംഗളൂരുവിൽ ഇറങ്ങും.

തിരിച്ചു പുലർച്ചെ 4.30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.10ന് ദുബായിൽ എത്തുന്ന വിധമാണു സമയക്രമം. എമിറേറ്റ്സിന്റ എ380 വിമാനം സർവീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു. നിലവിൽ 2014 മുതൽ മുംബൈയിലേക്കു വലിയ വിമാനം സർവീസ് നടത്തിവരുന്നു.