ഫിഫ വേൾഡ് കപ്പ് 2022: മൊറോക്കോ രണ്ട് ഗോളിന് മുന്നിൽ (2-0)

0

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തില്‍ കാനഡയ്‌ക്കെതിരേ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നില്‍.

നാലാം മിനിറ്റില്‍ തന്നെ കാനഡയുടെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു മൊറോക്കോയുടെ ആദ്യ ഗോള്‍. കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു.

ഈ പന്ത് പിടിച്ചെടുക്കാന്‍ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ബോര്‍ഹാന് അത് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്‌സിന് പുറത്ത് നിന്ന് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയിലൂടെ മൊറോക്കോ രണ്ടാമതും വലകുലുക്കി. കനേഡിയന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി ഹക്കീം സിയെച്ച് നല്‍കിയ ഒരു ലോങ് പാസാണ് ഗോളിന് വഴിവെച്ചത്. പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ട് കനേഡിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോര്‍യാന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.