മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണം;ബിബിസി ഡോക്യുമെന്‍ററിയെ തള്ളാതെ അമേരിക്ക

0

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിയെ തള്ളാതെ അമേരിക്ക. മാധ്യമ സ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ് പറഞ്ഞു. ജനാധിപത്യമൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത, മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യം നൽകുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും അമേരിക്ക പറഞ്ഞു.

ഡോക്യുമെന്ററി താൻ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം. അവ അതുപോലെ തന്നെ തുടരും. ഇന്ത്യയിലെ നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ടെന്നും നെദ് പ്രൈസ് പറഞ്ഞു. പതിവ് മാധ്യമ സമ്മേളനത്തിനിടെ പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നെദ് പ്രൈസ്.