ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലാ ഓസി മരിച്ചു

0

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആണ്‍ ഗൊറില്ല ഓസി മരിച്ചു. ചൊവ്വാഴ്ച അറ്റ്‌ലാന്‍റാ മൃഗശാലയിലെ താമസസ്ഥലത്ത് വച്ചായിരുന്നു ഓസി മരിച്ചത്. 61 വയസായിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ഗൊറില്ല വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയ്ക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഓസിയുടെത് നെഗസ്റ്റീവ് റിപ്പോര്‍ട്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഓസിയുടെ മരണം. കൊവിഡിൻ്റെ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്ന ഓസിയുടെ മരണത്തിന് കൊവിഡുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.