ഞാൻ ടീമിലുണ്ടായിരുന്നെങ്കിൽ വിരാട് കോലി ലോകകപ്പ് ഉയർത്തിയേനെ: ശ്രീശാന്ത്

0

കൊച്ചി: വിരാട് കോലി നയിച്ച ലോകകപ്പ് ടീമുകളിൽ താനും ഉണ്ടായിരുന്നെങ്കില്‍ ടീം ഇന്ത്യ ലോകകപ്പ് നേടുമായിരുന്നെവെന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഷെയർ ചാറ്റ് ഓഡിയോ ചാറ്റ്റൂമിലെ ചർച്ചയിലാണ് ശ്രീശാന്ത് നിലപാടു വ്യക്തമാക്കിയത്. ‘‘ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിൽ ഞാനും കളിച്ചിരുന്നെങ്കില്‍ 2015, 2019, 2021 ലോകകപ്പുകൾ നമ്മൾ നേടിയേനെ.

സച്ചിൻ തെൻഡുൽക്കറിനു വേണ്ടിയാണ് ഏകദിന ലോകകപ്പ് നേടിയതെന്നും ശ്രീശാന്ത് പ്രതികരിച്ചു. ക്രിക്കറ്റിൽ തന്റെ മാർഗനിര്‍ദേശങ്ങൾ പ്രകാരം വളർന്ന സഞ്ജു സാംസണും സച്ചിന്‍ ബേബിയും മികച്ച രീതിയിൽ തന്നെ കളിക്കുന്നുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.

2007 ൽ ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ശ്രീശാന്ത്. ടെസ്റ്റിൽ 27 ഉം ഏകദിനത്തിൽ 53 ഉം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം യഥാക്രമം 87 ഉം 75 ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ വർഷം മാര്‍ച്ചിലാണു ശ്രീശാന്ത് ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.