‘ഹൗഡി മോദി’; അമേരിക്ക മഹത്തായ രാജ്യമെന്ന് മോദി

0

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന ‘ഹൗഡി മോദി’ സംഗമ വേദിയിൽ നരേന്ദ്ര മോദിസയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എത്തി. ഒമ്പതരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തി. നിറഞ്ഞ കരഘോഷങ്ങളോടെയാണ് മോദിയെ സദസ്സ് സ്വീകരിച്ചത്. വർണാഭമായ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. 50,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ചടങ്ങ് നടക്കുന്ന എന്‍.ആര്‍ജി സ്‌റ്റേഡിയത്തിലുള്ളത്.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്സസിലെ ഇന്ത്യന്‍ വംശജർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഹൗഡി മോദി.

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്നും,ട്രംപിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ടെന്നും, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ് ട്രംപെന്നും മോദി ചടങ്ങിൽ പറഞ്ഞു.’ഹൗഡി മോദി’ പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാർ ഹൗഡി മോദി വേദിയിൽ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.