ഇനി കാപ്പികുടിക്കുമ്പോൾ ഒപ്പം കപ്പും കറുമുറെ തിന്നാം…!

0

ഇനി കാപ്പികൊപ്പം എന്ത് കഴിക്കണമെന്ന ശങ്കവേണ്ടേ വേണ്ട, കാപ്പി ക​ഴി​യു​മ്പോ​ൾ ഒപ്പം കപ്പും കറുമുറെ കടിച്ച് അകത്താക്കാം. “സീ​റോ വേ​സ്റ്റ്’ എന്ന ലക്ഷ്യം മുൻനിർത്തി തികച്ചും പരിസ്ഥിതി സൗഹാർദമായാണ് ഈ കപ്പുകൾ നിർമിച്ചിരിക്കുന്നത്.ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ജി​നോം​ലാ​ബ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് “സീ​റോ വേ​സ്റ്റ്’ ല​ക്ഷ്യ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന ക​ണ്ടു​പി​ടി​ത്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കാപ്പിയോ, ചായയോ, സൂപ്പോ, ശീതളപാനീയങ്ങളോ എന്തുമാകട്ടെ 40 മി​നി​റ്റ് വ​രെ ഒരു കേടുപാടും കൂടാതെ ഈ കപ്പിൽ സൂക്ഷിക്കാം.”ഈ​റ്റ് ക​പ്പ്’ എന്നാണ് കമ്പിനി ഈ പുതിയ ഉത്പന്നതിനു നൽകിയിരിക്കുന്ന പേര്. ധാ​ന്യ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ഈ​റ്റ് ക​പ്പി​ന്‍റെ നി​ർമ്മിച്ചിരിക്കുന്നത്. സ​മ്പൂ​ർ​ണ​മാ​യി ഭ​ക്ഷ്യ യോ​ഗ്യമാണിത്.

ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന സ്വാ​ദിൽ, നാ​രു​ക​ളാ​ൽ സ​മ്പ​ന്നമായ പോ​ഷ​കാ​ഹാ​രം കൂടിയാണീ കപ്പെന്ന് ക​മ്പ​നി​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സു​രേ​ഷ് രാ​ജു വ്യക്തമാക്കി. പു​തി​യ ക​പ്പ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തോ​ടെ ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ ക​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം.​പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ ഷ​മീ​ർ​പേ​ട്ടി​ലെ ഒ​മ്പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.