ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

0

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.

മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവർ പറയുന്നു. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോർഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയിൽ സ്മിത അഭിപ്രായപ്പെട്ടു.

1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളർത്തി തുടങ്ങിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്.കഴുകൽ, ഉണക്കൽ, സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂർ വരെയാണ് ഇവർ ചെലവഴിക്കാറ്.