പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ കിണറ്റിലേക്ക് മറിഞ്ഞു, 3 മരണം

0

കോയമ്പത്തൂർ: തൊണ്ടമാത്തൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. കാർ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ കിണറിലേക്ക് മറിഞ്ഞാണ് അപകടം. കോയമ്പത്തൂർ സ്വദേശികളായ ആദർശ്, രവി, നന്ദൻ, എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂർ ശിരുവാണി റോഡിലെ സെലിബ്രിറ്റി ക്ലബ്ബിൽ പാർട്ടി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണിറ്റിലേക്ക് മറിയുകയായിരുന്നു. 20 അടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കാർ മറിഞ്ഞത്. മൃതദേഹം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.