ഇത്തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി പറ്റില്ല; മുന്നറിയിപ്പുമായി പൊലീസ്

0

തിരുവനന്തപുരം: ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന മുന്നറിയിപ്പുമായി പൊലീസ്. തുസംബന്ധിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍.ടി.ഒ / സബ് ആര്‍.ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ്
ലൈസന്‍സ് പുതുക്കുവാനും, മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയര്‍ ആയ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ “സാരഥി” യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർ.ടി.ഒ / സബ് ആർ.ടി ഓഫീസുകളിൽ ബന്ധപ്പെട്ട് കാർഡ് ഫോമിലേക്ക് ഉടൻ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ്
ലൈസൻസ് പുതുക്കുവാനും, മറ്റ് സർവീസുകൾക്കും തടസ്സം നേരിടും.