പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

0

മസ്‌കറ്റ്: ഒമാനിലെ ഗുബ്രയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുല്ലൂറ്റ് വട്ടപറമ്പില്‍ സാംബശിവന്‍ (69) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു മരണം. ഗുബ്രയില്‍ 45 വര്‍ഷം പ്രവാസിയായിരുന്നു. അസുഖം ബാധിച്ചതോടെ ആറുമാസം മുമ്പാണ് ചികിത്സാ ആവശ്യത്തിനായി നാട്ടിലേക്ക് പോയത്. പിതാവ്: കുമാരന്‍, ഭാര്യ: ശോഭന. മക്കള്‍: സെത്‌ലാന, സീലിയ. മരുമക്കള്‍: പ്രസാദ്, ഷിബിന്‍. മുന്‍ കേരള കൃഷി മന്ത്രി വി കെ രാജന്റെ സഹോദരന്‍ ആണ്.