സിഡ്നിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു

1

സിഡ്നി∙ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വീൻസ്‌ലൻഡിൽ ഒരാൾക്കും, ന്യൂസൗത്ത് വെയ്‌ൽസിൽ കുറഞ്ഞതു 15 പേർക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു.

സിഡ്നിയിൽ പ്രാദേശികമായിത്തന്നെ 5 പേർക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോർട്ടുകൾ. രണ്ടു സ്കൂളുകളിൽനിന്നും ഒരു ജിംനേഷ്യത്തിൽനിന്നുമാകാം നഗരത്തിൽ കോവിഡ് വ്യാപിച്ചതെന്നാണ് നിഗമനം.

ദോഹയിൽനിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശികളിൽനിന്നാണ് ഓസ്ട്രേലിയയിൽ വൈറസ് വ്യാപിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ അധികൃതർ പരിശോധനയും കർശനമാക്കിയിരുന്നു.