ലോകസഭാ തെരഞ്ഞെടുപ്പ്; തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി മുതൽ ഏപ്രിൽ 27 ന് വൈകിട്ട് 6 മണിവരെയാണ് നിരോധനാജ്ഞ.

പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.