പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

0

റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. എക്സിറ്റ് 28ൽ അൽനമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം (53) ആണ് മരിച്ചത്. 30 വർഷമായി അദ്ദേഹം റിയാല്‍ ജോലി ചെയ്യുകയായിരുന്നു.

സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. സാമൂഹിക പ്രർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ബന്ധുവാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.