പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

0

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവനക്കാരനായിരുന്നു.

മാതാവ് – ആയിഷ. ഭാര്യ – ജസ്‍മ. മകന്‍ – മുഹമ്മദ് മിഖ്‍ദാദ്. സഹോദരങ്ങള്‍ – അലി, അനസ്, റാഫി, ആഷിഖ്, അജ്‍മല്‍. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.