മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു ബിജെപി നേതാവിന്റെ മകൾ

0

മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം.