മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി

0

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫിസ് സെയ്ദിന് 31 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സെയ്ദ്.

രണ്ട് കേസുകളിലായാണ് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. തടവ്ശിക്ഷയ്ക്ക് പുറമെ ഹാഫിസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഹാഫിസ് സെയ്ദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2008ലെ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സെയ്ദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ഹാഫിസിനെ ആഗോള തീവ്രവാദിയായിയായി പ്രഖ്യാപിച്ചിരുന്നു.