സ്മാര്‍ട്ട് ഫോണിൽ ഇനി ആർത്തവ ഇമോജിയും

1

ലണ്ടൺ: പണ്ടുകാലം മുതൽക്കേ സ്ത്രീ പുരുഷനിൽ നിന്നും ഒളിപ്പിച്ചു വെക്കുന്ന രഹസ്യമാണ് ആർത്തവം. എന്നാൽ ആ രഹസ്യത്തെ പരസ്യമാവുകയാണിനി. മാര്‍ച്ചോടെ സ്മാര്‍ട്ട്ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തും. വലിയ തടിച്ച രക്തതുള്ളിയാണ് പ്രധാന അടയാളം. ഇത് നീല കലര്‍ന്ന പാശ്ചത്തലത്തിലാണ്. സാധരണനിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയാണ് ഇത്. സ്ത്രീയുടെ ആർത്തവകാലത്തെ കുറിച്ച് പുരുഷൻ ഒന്നുകൂടെ ബോധവാനാകാനും അവളുടെ മാനസികാവാസ്ത മനസിലാക്കാനും ഇതുളുടെ പുരുഷൻ മാർക്ക് കഴിയണം എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്. അവര്‍ക്ക് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും ഈ ഇമോജി പങ്കുവയ്ക്കുന്നതിലൂടെ ഇത്തരത്തിലുള്ള അനാവശ്യ പ്രശ്നങ്ങള്‍ ഒഴിപ്പിച്ച് സമാധാനപരമായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിയും എന്നാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്‍റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്ഫോണുകളില്‍ വരുന്നത്.