2020ൽ തിയതി രേഖപ്പെടുത്തുമ്പോൾ സൂക്ഷിക്കുക…; അപകടം പതിയിരിപ്പുണ്ട്

0

പുതുവർഷമായ 2020ൽ സ്വകാര്യ ആവശ്യങ്ങൾക്കും മറ്റുമായി രേഖകളിൽ തിയതി എഴുതുമ്പോൾ ശ്രദ്ധിക്കണം എന്ന നിർദേശമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. 2020ല്‍ ഒരു തിയതി എഴുതുമ്പോള്‍ പൂര്‍ണമായ ഫോര്‍മാറ്റില്‍ എഴുതണം, അല്ലെങ്കില്‍ ഇതില്‍ തിരുത്തല്‍ വരുത്താന്‍ സാധ്യതയുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

പുതുവര്‍ഷമായ 2020ല്‍ ഒരു തിയതി എഴുതുമ്പോള്‍, നിങ്ങള്‍ അതിന്റെ പൂര്‍ണ്ണ ഫോര്‍മാറ്റില്‍ എഴുതണം.

ഉദാ:-31/01/2020 എന്ന് എഴുതണം
31/01/20 എന്ന് എഴുതരുത്,

കാരണം ആർക്കും ഇത് 31/01/2000 അല്ലെങ്കിൽ 31/01/2099 എന്നതിലേക്ക് മാറ്റാംഈ വർഷം മാത്രമേ ഈ പ്രശ്നം നിലനിൽക്കൂ.
അതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുക.
രേഖകളിൽ തിയതി എഴുതുമ്പോൾ ശ്രദ്ധിക്കുക”-എന്നാണ് സഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം.