നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ടു; ഭാവിയില്‍ അവന്‍ സൈനികനാകും

0

അജ്മീര്‍: അജ്മീറില്‍ നവജാത ശിശുവിന് രക്ഷിതാക്കള്‍ മിറാഷ് എന്ന് പേരിട്ടു. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കിയതിന്‍റെ ആദരസൂചകമായാണ് കുഞ്ഞിന് മിറാഷ് എന്ന പേരിട്ടത്. അജ്മീര്‍ സ്വദേശിയായ എഎ റാത്തോഡാണ് മകന് മിറാഷ് റാത്തോഡ് എന്ന് പേരിട്ടത്.
ഞങ്ങള്‍ അവന് മിറാഷ് എന്ന് പേരിട്ടു. ഇന്ത്യന്‍ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓര്‍മയ്ക്കായാണിത്. അതിന് ചുക്കാന്‍ പിടിച്ച മിറാഷ് പോര്‍വിമാനങ്ങളായിരുന്നല്ലോ. വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ സുരക്ഷാസേനയില്‍ അംഗമാകുമെന്നാണ് പ്രതീക്ഷ, റാത്തോഡ് പറഞ്ഞു