ആര്‍ക്കും ലൈഫ് ജാക്കറ്റില്ല; പറശ്ശിനിക്കടവില്‍ അപകട ബോട്ടുയാത്ര

0

കണ്ണൂർ ∙ 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടം നടന്ന് 12 മണിക്കൂർ പോലും കഴിയുന്നതിന് മുൻപ് ജലഗതാഗത വകുപ്പിന്‍റെ ഗുരുതര വീഴ്ച. കണ്ണൂരിലെ പറശ്ശിനികടവ് – വളപട്ടണം ബോട്ട് സർവീസിൽ ഒരാൾ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

എല്ലാം സീറ്റിനടിയിലും ജാക്കറ്റുണ്ടെങ്കിലും അതു ധരിക്കാൻ ജീവനക്കാർ നിർദേശം നൽകുന്നില്ല. 65 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ 80 ഓളം പേരെ കയറ്റിയായിരുന്നു യാത്ര. അപകടത്തിനു കാരണമായേക്കാവുന്ന അനാസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ എന്നാണ് ആരോപണം.