വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യയിലെത്തി

1

വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യയിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയായി . വ്യോമസേനയിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വിഡിയോയകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Air Vice Marshal RGK Kapoor at Attari-Wagah border: Wing Commander #AbhinandanVarthaman has been handed over to us. He will now be taken for a detailed medical checkup because he had to eject from an aircraft. IAF is happy to have him back. pic.twitter.com/ZaaafjUQ90— ANI (@ANI) March 1, 2019

പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍റെ കൈമാറ്റം വൈകുകയായിരുന്നു. രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു.

IAF Wing Commander #AbhinandanVarthaman returns to India. pic.twitter.com/0uvWUBchcx— ANI (@ANI) March 1, 2019

രാത്രി ഒമ്പത് മണിയോ‌ടെ മണിക്കൂറുകള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയ വിവരം എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ സ്ഥിരീകരിച്ചു. 

IAF Wing Commander #AbhinandanVarthaman at Wagah-Attari border, to cross border soon to enter India. pic.twitter.com/a1hVjwroVw— ANI (@ANI) March 1, 2019

വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫാണ് അഭിനന്ദന്‍ വര്‍ത്തമാനെ പാക് അധികൃതരില്‍ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ഉടന്‍ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലേക്ക് കൊണ്ടപോയി.

വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ത്യയും പാകിസ്താനും ഉപേക്ഷിച്ചിരുന്നു.