‘ആകാശമായവളെ’ പാടി ഹൃദയങ്ങൾ കീഴടക്കി, മിലൻ ഇനി സിനിമയിൽ പാടുമെന്ന് പ്രജേഷ് സെൻ

0

ഏതാനും ദിവസങ്ങായി ‘ആകാശമായവളെ’ എന്ന മനോഹര​​ഗാനം ഒരു കൊച്ചുമിടുക്കന്‍റ ശബദത്തിൽ നമ്മുടെയെല്ലാം മനസ്സ് കീഴടക്കികൊണ്ടിരിക്കുന്നു. വെള്ളം എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ ഈ ​ഗാനം ക്ലാസ് മുറിയിൽ, സഹപാഠികളുടെ മുന്നിൽ നിന്നുമാണ് മിലൻ ആലപിച്ചത്. അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പിന്നാലെ ഈ എട്ടാം ക്ലാസുകാരന് ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കന് സിനിമയിൽ പാടാൻ അവസരം ഒരുക്കുകയാണ് സംവിധായകൻ പ്രജീഷ് സെൻ. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും സംവിധായകൻ അറിയിച്ചു. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. ഷഹബാസ് അമനും മിലനെ അഭിനന്ദിച്ചിരുന്നു.