അടുത്ത അങ്കത്തിനു തയ്യാറായി പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുകെട്ട്

1

പൃഥ്വിരാജ്-ബിജു മേനോൻ ഹിറ്റ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു.അനാർക്കലി ഇറങ്ങി നാലു വർഷങ്ങൾക്ക് ശേഷം സംവിധായകൻ സച്ചി ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് പൃഥ്വി-ബിജു മേനോന്‍ സഖ്യം വീണ്ടും പ്രേക്ഷകകർക്ക് മുന്നിൽ‌ എത്തുന്നത്.
‘അയ്യപ്പനും കോശിയും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഇരുവരുടെയും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ചിത്രീകരണങ്ങൾക്ക് ശേഷം സച്ചിയുടെ ടീമിൽ താരങ്ങൾ അഭിനയിക്കുന്നതാണ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം, ബ്ലെസിയുടെ ആടുജീവിതമാണ് പൃഥ്വി അഭിനയിക്കുന്ന അടുത്ത ചിത്രം. നാദിർഷയുടെ ‘മേരാ നാം ഷാജി’യാണ് ബിജു മേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.