വിലക്ക് അവസാനിച്ചു; രണ്ട് വർഷത്തിന് ശേഷം ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും

0

2021ലെ ക്യാപിറ്റൽ ലഹളയെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുന്നു. ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു

രണ്ട് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും നയങ്ങൾ ഇനിയും ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ട് വർഷത്തേക്ക് കൂടി വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുമോ എന്ന് വ്യക്തമല്ല. തന്റെ അഭാവത്തെ തുടർന്ന് ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കോടിക്കണക്കിന് ഡോളർ നഷ്ടം വന്നുവെന്നാണ് ട്രംപ് പരിഹസിച്ചത്.