10 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊന്നിച്ച് മാധവനും മീരാ ജാസ്മിനും

0

റൺ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരജോഡിയാണ് മാധവനും മീരാ ജാസ്മിനും. ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിന്ന മീരാ ജാസ്മിൻ ഇപ്പോൾ മാധവന്റെ നായികയായി വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിവരികയാണ്. വൈ നോട്ട് സ്റ്റുഡിയോസ് നിർമിക്കുന്ന ടെസ്റ്റ് ആണ് ആ ചിത്രം.

ട്വിറ്ററിലൂടെ വൈ നോട്ട് സ്റ്റുഡിയോസാണ് മീരാ ജാസ്മിനും ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഭാ​ഗമാകുന്നുവെന്ന് അറിയിച്ചത്. പത്തുവർഷത്തിന് ശേഷം മീരാ ജാസ്മിൻ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ടെസ്റ്റ്. ക്രിക്കറ്റ് പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തിൽ നയൻതാരയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. ഇവർ രണ്ടുപേരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്.