രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

0

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. 28-ന് ചോറ്റാനിക്കര ക്ഷേത്രത്തിലാണ് വിവാഹം. ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അറിയിച്ചതാണ് ഈ വിവരം.

ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. എം.ഡി. ബിരുദധാരിയാണ് എറണാകുളം സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ. ഇരുവരും അടുത്തടുത്ത വർഷങ്ങളിൽ രണ്ടാം റാങ്കോടെയാണ് ഐ.എ.എസിലെത്തിയത്. ശ്രീറാം 2013-ലും രേണു 2014-ലും. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.

മദ്യപിച്ച് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ കൊല്ലപ്പെട്ടതോടെ 2019 ഓഗസ്റ്റിൽ അദ്ദേഹം സസ്പെൻഷനിലായി. ആരോഗ്യവകുപ്പ്. ജോയന്റ് സെക്രട്ടറിയായി 2020 മാർച്ചിൽ അദ്ദേഹത്തെ സർക്കാർ തിരിച്ചെടുത്തു.