21 വർഷത്തിനുശേഷം മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; നേട്ടം സ്വന്തമാക്കി ജമ്മു കാശ്മീർ സ്വദേശിനി

0

ഈ വർഷത്തെ മിസിസ് വേള്‍ഡ് കിരീടം ചൂടി ഇന്ത്യക്കാരി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സർഗം കൗശൽ കിരീടം സ്വന്തമാക്കിയത്. 21 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് കിരീടം ലഭിക്കുന്നത്.

‘നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു, 21 വർഷത്തിന് ശേഷം കിരീടം തിരികെ ലഭിച്ചു!’ എന്ന അടികുറിപ്പോടെയാണ് സര്‍ഗം കൗശല്‍ കിരീടം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.