പ്രവാസികള്‍ക്ക് യു എ ഇ യിൽ സ്ഥിര താമസം; ഗോൾഡ് കാർഡ് പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ്

0

അബുദാബി: യുഎഇയിലെ പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായി 6,800 നിക്ഷേപകർക്കു വീസ അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു.

തിരഞ്ഞെടുക്കപ്പെട്ട വിദേശ നിക്ഷേപകർക്കും, വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി ലഭ്യമാക്കുന്ന 6,800 നിക്ഷേപകർക്കു 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിൻറെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിൻറെ ഭാഗമായാണീ തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.