ബോളിവുഡ് താരം ശ്രേയസ് തൽപഡെക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റി നടത്തി

0

മുംബൈ: ബോളിവുഡ് താരം ശ്രേയസ് തൽപഡെയ്ക്ക് ഹൃദയാഘാതം. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തു. 47കാരനായ ശ്രേയസ് വ്യാഴാഴ്ച വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അന്ധേരിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഹൃദയാഘാതമാണെന്ന് കണ്ടെത്തിയത്. നിലവിൽ താരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

വെൽകം ടു ദി ജംഗിൾ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ശ്രേയസിപ്പോൾ. ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ശ്രേയസ്. ഇഖ്ബാൽ, ഡോർ, ഓം ശാന്തി ഓം, ഗോൽമാൽ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.