വാഹനം കടന്നു ചെല്ലാത്ത വീട്ടിലെത്തി യുവതിയുടെ പ്രസവമെടുത്തു; അഭിനന്ദങ്ങളേറ്റുവാങ്ങി ആംബുലൻസ് നഴ്സിങ് സ്റ്റാഫ്

1

വാഹനം കടന്നു ചെല്ലാത്ത വീട്ടിലെത്തി പ്രസവമെടുത്ത് അമ്മയേയും കുഞ്ഞിനേയും സുരക്ഷിതരാക്കി നഴ്സിങ് സ്റ്റാഫ്. ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വർഗീസുമാണ് കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതയുടെ പ്രസവമെടുത്തത്.

പ്രസവ വേദനയെ തുടർന്നാണ് അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ട് 108 ആംബുലന്‍സിലേക്ക് വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വീടിനടുത്ത് ആംബുലൻസ് എത്തിക്കാൻ കഴിഞ്ഞെങ്കിലും അര കിലോമീറ്റർ വാഹനം കയറി ചെല്ലാൻ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

വണ്ടിയിലേക്ക് സുനിതയെ മാറ്റാന്‍ സാധിക്കുന്ന അവസ്ഥയും ആയിരുന്നില്ല. ഇതോടെ വീട്ടിലേക്ക് ഉടന്‍ തന്നെ ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ഡെലിവറി കിറ്റുമായ് കുതിച്ചു. വീട്ടില്‍ വെച്ച് സോനാരാജന്‍ സുനിതയുടെ പ്രസവമെടുക്കുകയായിരുന്നു.

പിന്നീട് പൊക്കിൾ കൊടി കട്ട് ചെയ്ത് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നൽകി 108 ആംബുലൻസിൽ കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. യുഎൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായാണ് ഈ വാർത്ത സോഷ്യൽ മീഡിയയുമായി പങ്കുവച്ചത്. കുറിപ്പ് വായിച്ചതോടെ ദൈവത്തിന്റെ ഈ മാലാഖമാർക്ക് അഭിനന്ദനങ്ങളുടെ തീരാ പ്രവാഹമാണ് സോഷ്യൽ മീഡിയയാകെ.

ജാസ്മിന്‍ഷായുടെ ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം

അഭിനന്ദനങ്ങൾ സോനാ രാജൻ & മനു വർഗ്ഗീസ്
108 ആംബുലൻസിന്റെ നെറുകയിൽ ഒരു പോൻ തൂവൽ കൂടി 20/2019 വൈകിട്ട് 7.40നു നൂറനാട് ലെപ്രോസി സനറ്റോറിയം കേന്ദ്രീകരിച്ചു സർവിസ് നടത്തുന്ന 108 സർവ്വീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചു 20km ദൂരെയുള്ള കായംകുളം കാക്കനാട് സ്വദേശികളായ രാജ്‌കുമാറിന്റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടർന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടു.
15 മിനിറ്റ് സമയം കൊണ്ട് 20 KM കവർ ചെയ്തു ആംബുലൻസിന്റെ പൈലറ്റ് മനു വർഗീസ് കാക്കനാട് വീടിനടുത്ത് ആംബുലൻസ് എത്തിക്കാൻ കഴിഞ്ഞെങ്കിലും അര കിലോമീറ്റർ വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വർഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയിൽ അവിടെയെത്തുകയും വണ്ടിയിലേക്ക് സുനിതയെ മാറ്റാൻ കഴിയാത്ത അവസ്ഥയായതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടിൽ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്സ് സോനാരാജൻ പ്രസവം എടുക്കുകുകയും പൊക്കിൾ കോടി കട്ട് ചെയ്ത് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നൽകി 108 ആംബുലൻസിൽ കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു .അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.സുനിത ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്.
യുഎൻഎയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ EMT Mr. Sona Rajan , നും Driver Mr. Manu Vargeesനും യുഎൻഎ കുടുംബത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ…