സുഡാൻ രക്ഷാദൗത്യം: മലയാളികളുടെ ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

0

ന്യൂഡൽഹി∙ സുഡാനിൽനിന്നുള്ള മലയാളികളുടെ ആദ്യസംഘം ഇന്ന് ഡൽഹിയിലെത്തും. മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കും. മലയാളികളുടെ താമസവും ഭക്ഷണവും കേരള ഹൗസിൽ ഏർപ്പാടാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു.

കലാപകലുഷിതമായ സുഡാനിൽ കുടുങ്ങിയ 360 ഇന്ത്യക്കാരുമായുള്ള വിമാനം രാത്രി ഡൽഹിയിലെത്തും. ട്വിറ്ററിലൂടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇവർ മാതൃരാജ്യത്തേക്ക് തിരികെയെത്തി കുടുംബവുമായി ഒത്തുചേരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.