റൂഹിനെ കാണിച്ചു തന്ന് ‘സൂഫി’: പ്രണയിനിയെ പരിചയപ്പെടുത്തി നടൻ ദേവ്

0

പ്രണയിനിയെ പരിചയപ്പെടുത്തി നടൻ ദേവ് മോഹൻ. സൂഫിയും സുജാതയും എന്ന ആദ്യചിത്രത്തിലൂടെ മലയാളികൾക്കു പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂഫിയായി മാറിയ ദേവ് തന്റെ പ്രണയിനിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ സ്നേഹിക്കുന്ന തന്റെ റൂഹിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയിരിക്കുന്ന കുറിപ്പ് ഇപ്പോൾ വൈറലായികൊണ്ടിരിക്കയാണ്.

താരത്തിന്റെ കുറിപ്പ്:

നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്… നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്… എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ..

എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളിൽ കൂടെനിന്ന് ആനന്ദിക്കാൻ.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ..

പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ. ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും…’

പ്രണയിനിയുടെ പേരോ മറ്റ് വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ട് ഉണ്ട്.