‘സാമ്പത്തികമായി ഞെരുക്കുന്നു’; കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

0

സാമ്പത്തികമായി ഞെരുക്കുന്നെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പെൻഷനും ശമ്പളവും നൽകാൻ സർക്കാർ ബുദ്ധിമുട്ടുന്നെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായി കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു.

കേസ് ഈ മാസം 25ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതിൽ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനം ഹർജി നൽകിയത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ഹർജിയിൽ കേരളം ഉന്നയിച്ചിരുന്നു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനം കേടതിയെ സമീപിച്ചത്.