വില്ലത്തിയായി സമാന്ത: ആവേശം നിറച്ച് ദ ഫാമിലി മാന്‍; സീസണ്‍ 2; ട്രെയിലര്‍ പുറത്ത്

0

ഹിന്ദി ത്രില്ലർ വെബ്സീരീസ് ദ ഫാമിലി മാന്റെ രണ്ടാം സീസൺ ദ് ഫാമിലി മാൻ സീസൺ 2 ടീസർ പുറത്തിറങ്ങി.മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവർക്കൊപ്പം സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നു. രാജി എന്ന തീവ്രവാദിയുടെ വേഷമാണ് സമാന്തയ്ക്ക്.

ഇരട്ട സംവിധായകരായ രാജും ഡികെയും ചേര്‍ന്നൊരുക്കുന്ന ഫാമിലിമാന്റെ പുതിയ സീസണ്‍ ജൂണ്‍ നാലിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 12നായിരുന്നു പുതിയ സീസണ്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് ജൂണ്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസൺ പുറത്തിറങ്ങുന്നത്. സീമാ ബിശ്വാസ്, ധർശൻ കുമാർ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദർശിനി ചേതൻ തുടങ്ങിയവരും രണ്ടാം സീസൺറെ ഭാ​ഗമാകുന്നു.