സൗദിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് അധ്യാപകര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

0

റിയാദ്: സൗദി വടക്കന്‍ മേഖലയിലെ തബൂക്കില്‍ മരുഭൂറോഡില്‍ അധ്യാപകര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു അധ്യാപകര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ അധ്യാപകരെ തബൂക്ക് കിംഗ് ഖാലിദ്, അബൂറാക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താമസസ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍വജിലെ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ജീവനക്കാരായ അധ്യാപകര്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചത്.