ഭൂകമ്പ ദുരിതാശ്വാസം: 22 വിമാനങ്ങളിൽ 640 ടൺ അവശ്യ വസ്തുക്കൾ കൂടി

0

അബുദാബി∙ തുർക്കി, സിറിയ രാജ്യങ്ങളിലെ ഭൂകമ്പ ദുരിതബാധിതർക്ക് 22 വിമാനങ്ങളിൽ 640 ടൺ അവശ്യ വസ്തുക്കൾ കൂടി യുഎഇ എത്തിച്ചു.

ഗാലന്റ് നൈറ്റ് പദ്ധതി പ്രകാരം 15 വിമാനങ്ങൾ തുർക്കിയിലേക്കും 7 വിമാനങ്ങൾ സിറിയയിലേക്കുമാണ് അയച്ചത്. ഭക്ഷണസാധനങ്ങളും ടെന്റുകളുമാണ് സിറിയയിൽ എത്തിച്ചത്.

തുർക്കിയിൽ 50 കിടക്കകളുള്ള ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ ആവശ്യമായ വസ്തുക്കളും എത്തിച്ചിട്ടുണ്ട്.