ഒക്‌ടോബർ മുതൽ വാട്സാപ്പ് നിശ്ചലമാകും; നിങ്ങളുടെ സ്മാർട്ട് ഫോൺ ഈ പട്ടികയിലുണ്ടോ, കമ്പനി അറിയിപ്പ് ഇങ്ങനെ

0

ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനെന്നാണ് വാട്സാപ്പിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത ചുരുക്കം ചില ആളുകളെ ഉണ്ടാവുകയുള്ളൂ. ഇപ്പോഴിതാ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന അറിയിപ്പാണ് സോഷ്യൽ മീഡിയയിൽ അടക്കം ട്രൻഡിംഗായി കൊണ്ടിരിക്കുന്നത്.

ഒക്ടോബർ മുതൽ വാട്സാപ്പ് ആപ്ലിക്കേഷൻ ചില ആൻഡ്രോയിഡ് ഫോണുകളിൽ നിശ്ചലമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കമ്പനി ഔദ്യോഗിക പിന്തുണ ചില മോഡൽ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഒഴിവാക്കുന്നത്.

ഉപഭോക്താക്കൾ അധികം ഉപയോഗിക്കാത്ത കാലഹരണപ്പെട്ട മോഡലുകളിലെ കമ്പനി പിന്തുണ ഒഴിവാക്കുന്നത്. എന്നിരുന്നാലും ചില ഉപയോക്താക്കൾ ഇത്തരം ഫോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കമ്പനി ഔദ്യോഗികമായ അറിയിപ്പ് പുറത്തിറക്കിയത്.

ഒക്ടോബർ മുതലാണ് ഈ ഫോണുകളിൽ വാട്സാപ്പ് നിശ്ചലമാകുക. ആൻഡ്രോയിഡ് 4.1, അല്ലെങ്കിൽ അതിന് മുമ്പ് പുറത്തിറങ്ങിയ ചില വേർഷനുകളുള്ള മോഡലുകളാണ് പട്ടികയിലുള്ളത്. സോണി എറിക്സൺ, എച്ച്ടിസി, എൽജി ഒപ്റ്റിമസ് എന്നീ ഫോണുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

കമ്പനി പുറത്തിറക്കിയ ആൻഡ്രോയിഡ് ഫോണുകളുടെ പട്ടിക ചുവടെ

സാംസഗ് ഗാലക്സി എസ് 2
സോണി എക്സ്പീരിയ Z
മോട്ടറോള ക്സൂം
എച്ച്ടിസി ഡിസയർ എച്ച്ഡി
എൽജി ഒപ്ടിമസ് 2X
എച്ച്ടിസി സെൻസേഷൻ
നെക്സസ് 7
എച്ച്ടിസി വൺ
സോണി എറിക്സൺ എആർസി 3

ഒക്ടോബർ 24 വരെയാണ് ഈ ഫോണുകളിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇനി മുതൽ ആൻഡ്രോയിഡ് 5, അല്ലെങ്കിൽ അതിന് മുകളിലുള്ള ഫോണുകളിൽ മാത്രമാണ് വാട്സാപ്പ് സപ്പോർട്ട് ചെയ്യുക. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലെ സോഫ്‌റ്റ്വെയർ ഏതാണെന്ന് പരിശോധിക്കാൻ സെറ്റിംഗ്സിൽ പ്രവേശിച്ച് എബൗട്ട് ഫോൺ എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്താൽ മതി.