കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം; രമ്യ ഹരിദാസിന് പരിക്ക്

1

കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘർഷം. കല്ലേറിൽ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ആലത്തൂർ എംഎൽഎ കെ ഡി പ്രസേനനും പരിക്കേറ്റു. കൊട്ടിക്കലാശത്തിന്റെ അവസാനഘട്ടങ്ങളിലാണ് സംഘർഷം രൂക്ഷമായത്.

തൊടുപുഴയിൽ സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു . മലപ്പുറത്ത് എല്‍ഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയിൽ എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞു . മുതിർന്ന എല്‍ഡിഎഫ് നേതാക്കളെത്തി വാഹനം കടത്തി വിടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.