ബിഗ്‌ബോസിന്റെ മൂന്നാം പതിപ്പില്‍ അവതാരകയായി നയന്‍താര എത്തുമെന്ന് സൂചന

0

റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് തമിഴ് മൂന്നാം പതിപ്പില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര അവതാരകയായി എത്തുമെന്ന് സൂചന. കളേഴ്‌സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ കളേഴ്‌സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കൂ…എന്ന ട്വീറ്റാണ് നയൻ താരയുടെ വരവിനെ കുരിച്ചുള്ള ചര്‍ച്ചകൾക്കവഴിവെച്ചത്.

അതേസമയം കമൽ ഹാസൻ തന്നെ വീണ്ടും അവതാരകനായി എത്തുമെന്നും സൂചനകളുണ്ട്. കമല്‍ഹാസന്‍ അവതാരകനായുള്ള ആദ്യ രണ്ടു സീസണുകളും വൻ വിജയമായിരുന്നു. എന്നാൽ അദ്ദേഹം മക്കൾ നീതിമയ്യം പാർട്ടിയുടെ പ്രവർത്തനങ്ങളുമായി തിരക്കിലായതിനാൽ കോളിവുഡിലവിടവടങ്ങളിലായി നയൻതാരുയടെ പേരും കേൾക്കുന്നുണ്ട്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം, ചക്രി സംവിധാനം ചെയ്യുന്ന കൊലയുതിര്‍ക്കാലം, മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധാനത്തിൽ ആരംഭിക്കുന്ന നിവിൻ പോളി നായകനായുള്ള ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയവയാണ് നയൻ താരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.