സിംഗപ്പൂരില്‍ ജോലി ചെയ്യുന്നത് 11,160 മലയാളികള്‍ മാത്രം ?ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

0

തിരുവനന്തപുരം : വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളിലായി 22,80,543 മലയാളികള്‍ ജോലിചെയ്യുന്നതായി മന്ത്രി കെ.സി.ജോസഫ് നിയമസഭയെ അറിയിച്ചു. സിംഗപ്പൂരില്‍ 11,160 മലയാളികള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്ന കണക്കുകള്‍ കൂടെ ലഭ്യമായിട്ടുണ്ട് .വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏകദേശം 40,000-ഓളം മലയാളികള്‍ സിംഗപ്പൂരില്‍ ഉണ്ടെന്ന വിവിധ മലയാളി സംഘടകളുടെ വാദത്തിന് മുന്നില്‍ ഈ കണക്കുകള്‍ പുകമറ സൃഷ്ട്ടിക്കുകയാണ് .വിദേശരാജ്യങ്ങളിലെ മലയാളികളുടെ ക്ഷേമത്തിന് നോര്‍ക്ക പോലെയുള്ള സംഘടനകളില്‍ നിന്ന് സഹായം ആവശ്യമായി വരുമ്പോള്‍ അവിടെയുള്ള മലയാളികുടെ കൃത്യമായ സംഖ്യ വളരെ പ്രാധാന്യമേറിയതാണ് .

 
ഇതില്‍  8,83,313പേര്‍ യുഎഇയിലാണ്.മറ്റു വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം ചുവടെ, സൗദിഅറേബ്യ- 5,74,739, ഒമാന്‍- 1,95,300, കുവൈറ്റ്- 1,27,782, ബഹ്റൈന്‍- 1,01,556, ഖത്തര്‍- 1,48,427, മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍- 6,696. അമേരിക്ക- 68,076, കാനഡ- 9,486, ബ്രിട്ടണ്‍- 44,640, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍- 10,602. ആഫ്രിക്ക- 12,834, സിംഗപ്പൂര്‍- 11,160–1111 , -11,160,മാലിദ്വീപ്- 7,254, മലേഷ്യ- 13,392, മറ്റ് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍- 16,182. ഓസ്ട്രേലിയ/ന്യൂസിലന്‍റ്- 24,552, മറ്റു രാജ്യങ്ങള്‍- 24,552.പ്രതിവര്‍ഷം ഏകദേശം 50,000കോടി രൂപയാണ് സംസ്ഥാനത്തിന് ഗള്‍ഫ്മലയാളികളുടേതായി ലഭിക്കുന്നത്. വിദേശമലയാളികളുടെ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പാക്കിവരുന്നു. 
 
പ്രവാസിമലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനായി നോര്‍ക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള പ്രാദേശികകേന്ദ്രങ്ങള്‍ക്കു പുറമെ പ്രവാസികള്‍ കൂടുതലുള്ള ജില്ലകളിലും നോര്‍ക്ക സെല്ലുകള്‍ രൂപീകരിക്കും. ഇതിന്‍റെ ഭാഗമായി കണ്ണൂര്‍, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നോര്‍ക്ക റൂട്ട്സ് സെല്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വിദേശരാജ്യങ്ങളില്‍ വിവിധ ജയിലുകളിലായി കഴിയുന്നവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്‍റെ പക്കലില്ല. ജയില്‍മോചിതരാകുന്നവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് വിമാനയാത്രാടിക്കറ്റ് ലഭ്യമാക്കുന്ന സ്വപ്നസാഫല്യം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്‍റ്, സ്ത്രീകളെ അനധികൃതമായി വിദേശത്ത് കടത്തല്‍ എന്നിവയ്ക്കെതിരെ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.