പ്രവാസി എക്സ്പ്രസ് 2014 എഡിറ്റോറിയല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

0

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് 2014  മികച്ച സംഭാവനകള്‍ക്ക്, എഡിറ്റോറിയല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയിലാണ് അവാര്‍ഡ്‌ദാനം നടന്നത്.

ബേസില്‍ ബേബി ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിനും, ലിജേഷ് കരുണാകരന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിനും അര്‍ഹരായി. പ്രവാസി എക്സ്പ്രസ് സ്പെഷ്യല്‍ എഡിറ്റോറിയല്‍ അവാര്‍ഡുകള്‍ക്ക് കൃഷ്ണലാല്‍, എംകെവി രാജേഷ്‌, വെണ്മണി ബിമല്‍രാജ്, പനയം ലിജു, ഡോ: ചിത്ര കൃഷ്ണകുമാര്‍ എന്നിവരും അര്‍ഹരായി.

ലിജേഷ് കരുണാകരന്‍ കൃഷ്ണലാല്‍
വെണ്മണി ബിമല്‍ രാജ് എംകെവി രാജേഷ്‌
പനയം ലിജു ഡോ. ചിത്ര കൃഷ്ണകുമാര്‍

ഓര്‍ച്ചാഡ്‌ റോഡിലെ നെക്സസ് ഓഡിറ്റോറിയത്തില്‍ ആണ് അവാര്‍ഡ് ദാനം, സംഗീത-നൃത്ത വിരുന്ന് തുടങ്ങിയ പരിപാടികളുമായി   പ്രവാസി എക്സ്പ്രസ് നൈറ്റ്‌ – 2014 അരങ്ങേറിയത്. ചടങ്ങില്‍ അംബാസ്സഡര്‍ ഗോപിനാഥ് പിള്ള, ഇന്ത്യന്‍ ഹൈകമ്മിഷന്‍  ഫസ്റ്റ് സെക്രട്രറി ബാബു പോള്‍, തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. പ്രവാസി എക്സ്പ്രസ് ചീഫ്‌ എഡിറ്റര്‍ രാജേഷ്‌കുമാര്‍, ജനറല്‍മാനേജര്‍ എ.ആര്‍.ജോസ്, അരുണ്‍കുമാര്‍, ജെസ്റ്റോ ജോസ് തുടങ്ങിയവര്‍പങ്കെടുത്തു.

സമൂഹത്തിലെ വിവിധ തുറകളില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച വ്യക്തികള്‍ക്കായുള്ള, അവാര്‍ഡ് ദാനമാണ് ആദ്യം നടന്നത്. മലയാളത്തിന്‍റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ (ലൈഫ് ടൈം അച്ചീവ്മെന്റ്), മലേഷ്യന്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ തന്‍ശ്രീ ദത്തുക് രവീന്ദ്രന്‍ മേനോന്‍(മലയാളി രത്ന), സിംഗപൂരിലെ സാഹിത്യകാരനും കവിയുമായ എം.കെ. ഭാസി (സാഹിത്യ പുരസ്‌കാരം), സിംഗപൂരിലെ മലയാളി വ്യവസായി രജു കുമാര്‍ (യംഗ് എന്റര്‍പ്രണര്‍), മലയാളിയും കോര്‍പ്പറെറ്റ്-360 എന്ന ഐടി കമ്പനി സ്ഥാപകനുമായ വരുണ്‍ ചന്ദ്രന്‍ (യംഗ് അചീവര്‍), ബാംഗ്ലൂരിലെ റിയല്‍  എസ്റ്റേറ്റ് കമ്പനിയായ ക്രിസ്റ്റല്‍ഗ്രൂപ്പ് ഉടമയും മലയാളിയുമായ ശ്രീമതി. ലത നമ്പൂതിരി (വനിതാ രത്ന), വ്യവസായിയും, നോര്‍ക്കാ ഡയറക്ടര്‍കൂടിയായ അലക്സാണ്ടര്‍വടക്കേടം (ബിസിനസ് എക്സലന്‍സ്),  ചിത്രകാരി മിസ്‌.അഞ്ജലി ജോര്‍ജ്ജ് (റൈസിംഗ് സ്റ്റാര്‍ ഓഫ് ദി ഈയര്‍) എന്നിവരാണ് പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

തുടര്‍ന്ന് ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ നേതൃത്വത്തില്‍, രാഗേഷ് ബ്രഹ്മാനന്ദന്‍, കേരളത്തിന്‍റെ "പുതിയ വാനമ്പാടി" ചന്ദ്രലേഖ, സ്നേഹജ തുടങ്ങിയവര്‍ പങ്കെടുത്ത സംഗീത വിരുന്ന്, ശ്രീമതി ഗായത്രി ദേവിയുടെ മോഹിനിയാട്ടം, ചലച്ചിത്രതാരം  പ്രിയാമണിയോടൊപ്പം സിംഗപൂരിലെ മലയാളി നര്‍ത്തകര്‍ അവതരിപ്പിച്ച ഫ്യുഷന്‍ ഡാന്‍സ് എന്നിവ വേദിയില്‍ അരങ്ങേറി.  
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.