ഇന്ത്യക്കാര്‍ക്കിനി ഇന്തോനേഷ്യയില്‍ സൗജന്യ-വിസ

0

 

ജക്കാര്‍ത്ത :  ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് പുതിയ സൗജന്യ-വിസ പദ്ധതിയില്‍ ഇന്തോനേഷ്യ ഇന്ത്യയെയും ഉള്‍പ്പെടുത്തി .90 രാജ്യങ്ങള്‍ക്ക് ഇനിമുതല്‍ ഇന്തോനേഷ്യയില്‍ സൗജന്യ-വിസ ഉപയോഗിച്ച് 30 ദിവസം വരെ സന്ദര്‍ശിക്കാനാകും .ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഒപ്പുവച്ച ഉടമ്പടി എന്ന് മുതല്‍ നിലവില്‍ വരുമെന്ന സംശയം കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്നു .എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലെന്ന് ഇന്ത്യയിലെയും ,സിംഗപ്പൂരിലെയും ഇന്തോനേഷ്യന്‍ എംബസ്സി പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു .

ജക്കാര്‍ത്ത ,ബാലി ,മെടാന്‍ ,സുരാബായ ,ബത്താം എന്നീ അഞ്ച് എയര്‍പോര്‍ട്ടുകളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത് .കൂടാതെ ബത്താമിലെ അഞ്ചും ,ബിന്ടാനിലെ മൂന്നും സീപോര്‍ട്ട് ഉള്‍പ്പെടെ 9 സീപോര്‍ട്ടിലും ഈ സൗകര്യം ലഭ്യമാണ് .സിംഗപ്പൂരിനോട് അടുത്തുകിടക്കുന്ന ദ്വീപുകളാണ് ബത്താമും ,ബിന്ടാനും .

15 മുതല്‍ 35 വരെയായിരുന്നു മുന്‍പ് ഇന്ത്യക്കാര്‍ക്ക് വിസയ്ക്കായി നല്‍കേണ്ടിയിരുന്നത് .എന്നാല്‍ വിസ സൌജന്യമായതോടെ കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്തോനേഷ്യയില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.ഇന്ത്യക്കാരുടെ ഇഷ്ടവിനോദ കേന്ദ്രമായ ബാലി ഇന്തോനേഷ്യയിലാണ് .