കയ്യടിക്കാം ഈ ധീരനുവേണ്ടി ,സിംഗപ്പൂരില്‍ വേണ്ടത് ഇതുപോലുള്ള ഇന്ത്യക്കാര്‍

0

 

സിംഗപ്പൂര്‍ : അടുത്ത കാലത്ത് സിംഗപ്പൂര്‍ കണ്ട ഏറ്റവും വലിയ കലാപത്തിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളയനാകില്ലെങ്കിലും ഒരു സമൂഹം മുഴുവന്‍ ധീരനായി കാണുന്ന ഒരു ഇന്ത്യന്‍ തൊഴിലാളി ഈ കലാപത്തില്‍ ഉണ്ടായിരുന്നു .കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍‌ സോഷ്യല്‍ മീഡിയയിലൂടെ കണ്ടവന്‍ ഒന്നടങ്കം ഈ പ്രവാസിയുടെ പ്രവര്‍ത്തിയില്‍ കയ്യടിച്ചുപോയി.സിംഗപ്പൂരിലെ ജാതിമതഭേതമെന്യേ എല്ലാവരും ഒന്നടങ്കം മനസ്സില്‍ പറഞ്ഞു , "ഞങ്ങള്‍ക്ക് ഇതുപോലുള്ള വിദേശജോലിക്കാരെ വേണം ,എല്ലാ വിദേശികളും ആക്രമകാരികളല്ല, സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിക്കണം ".സിംഗപ്പൂരിലെ 5 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരുടെയും ,മറ്റു വിദേശജോലിക്കാരുടെയും മാനം  ഈ ഒറ്റ പ്രവര്‍ത്തിയിലൂടെ പരിപാലിച്ച ഇദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ .
 
അപകടമരണം നടന്നയുടനെ അവിടെയുണ്ടായിരുന്നവര്‍ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് ബസ് തല്ലിത്തകര്‍ക്കാന്‍ തുടങ്ങിയതോടെ സമചിത്തതയോടെ അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ട് പോകുന്ന ഈ വ്യക്തിയെ "ഹീറോ" എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌ .ഇതുപോലുള്ള ഒരു നാലോ അഞ്ചോ പേര്‍ ഉണ്ടായിരുന്നേല്‍ ഒരുപക്ഷെ ലിറ്റില്‍ ഇന്ത്യ കലാപം ഒഴിവാക്കാമായിരുന്നു എന്നതില്‍ സംശയമില്ല. തോക്കിനോ ,ലാത്തിക്കോ കഴിയാത്തത് സ്നേഹത്തോടെ കൈകാര്യം ചെയ്യാമെന്ന് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം .തമിഴ് സിനിമാ  സൂപ്പര്‍ സ്റ്റാറായ രജനികാന്തിനോടാണ് സിംഗപ്പൂര്‍ ജനത ഇയാളെ ഉപമിച്ചത് .
 
ഇത്തരത്തിലുള്ള പ്രവര്‍ത്തി എല്ലാവര്‍ക്കും ഒരു മാതൃകയാകുമെന്ന പ്രത്യാശയിലാണ് ജനങ്ങള്‍. സഹിഷ്ണുതയോടെ കലാപത്തെ നേരിട്ട പോലീസും ,സിംഗപ്പൂര്‍ സ്വദേശികളും അഭിനന്ദനം അര്‍ഹിക്കുന്നു .കൂടാതെ വിദേശികളോട് മാന്യമായി പെരുമാറാനും,അവരെ സ്നേഹിക്കാനും ഈ ജനത ഏറെ ശ്രദ്ധിക്കുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ് .
 
ഈ ഇന്ത്യന്‍ പ്രവാസിയെ അറിയുന്നവര്‍ തങ്ങളെ വിവരം അറിയിക്കുവാനായി സ്വദേശമാധ്യമങ്ങള്‍ പരസ്യം കൊടുത്തുകഴിഞ്ഞു . ഈ വ്യക്തിയെ അറിയാവുന്നവര്‍ക്ക് പ്രവാസി എക്സ്പ്രസിനെയും  [email protected]ലൂടെ അറിയിക്കാം .ഇദ്ദേഹത്തെ പരിചയപ്പെടാന്‍ പ്രവാസി എക്സ്പ്രസും നിങ്ങളെപ്പോലെ തന്നെ ആഗ്രഹിക്കുന്നു .