സിംഗപ്പൂര്‍ സംഘം പുല്ലേപ്പടി ദാറുല്‍ ഉലൂം സന്ദര്‍ശിച്ചു

0

 

കൊച്ചി: സിംഗപ്പൂരില്‍ നിന്നുമുള്ള സ്‌കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം എറണാകുളം ദാറൂല്‍ ഉലൂം സ്‌കൂള്‍ സന്ദര്‍ശിച്ചു. ഓവര്‍സീസ് വാല്ല്യൂസ് ഇന്‍ ആക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് സംഘം എത്തിയത്.
 
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റമാണ് സ്‌കൂളില്‍ നടന്നതെന്ന് പ്രിന്‍സിപ്പല്‍ എം.ബി.ബഷീര്‍ അഭിപ്രായപ്പെട്ടു. 30 പ്രൈമറി സ്‌കൂള്‍ കുട്ടികളും ഏഴ് അധ്യാപകരുമാണ് സിംഗപ്പൂര്‍  സംഘത്തിലുള്ളത്. രണ്ട് ദിവസങ്ങളിലായി സ്‌കൂളില്‍ സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചു.