കൊച്ചിയിലേക്ക് യാത്രക്കാര്‍ കൂടി;സില്‍ക്ക്‌എയര്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

0

 സിംഗപ്പൂര്‍ : കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലുള്ള  ഗണ്യമായ  വര്‍ധനവ്‌ മൂലം സില്‍ക്ക്‌ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ്‌ ഈ വര്‍ഷവും വര്‍ദ്ധിപ്പിക്കുന്നു .ആഴ്ച്ചയില്‍ 10 സര്‍വീസ് നടത്താനാണ് സില്‍ക്ക്‌ എയറിന്റെ പുതിയ തീരുമാനം .ആഴ്ച്ചയില്‍ 7 സര്‍വീസ്‌ ആയിരുന്നത് 9 ആയി ഉയര്‍ത്തിയത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .എന്നാല്‍ ആവശ്യം വര്‍ദ്ധിച്ചതും, ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഉണ്ടാക്കിയ പുതുക്കിയ വ്യോമയാന ഉടമ്പടിയും സര്‍വീസ്‌ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളിലേക്ക് നീങ്ങുവാന്‍ സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സില്‍ക്ക്‌ എയറിനെ പ്രേരകമായി .

ഒക്ടോബര്‍ മുതലായിരിക്കും  പുതിയ സര്‍വീസ്‌ ആരംഭിക്കുക .ഇതോടെ വെള്ളി ,ശനി ,ഞായര്‍ ദിവസങ്ങളില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് സില്‍ക്ക്‌ എയര്‍ കൊച്ചിയിലേക്ക് രണ്ടു സര്‍വീസ്‌ നടത്തും .ഇതേ ദിവസങ്ങളില്‍ ടൈഗര്‍ എയര്‍വേയ്സും സര്‍വീസ്‌ നടത്തുന്നുണ്ട് .വെള്ളി  ,ഞായര്‍ സര്‍വീസ്‌ നവംബര്‍ മുതല്‍ ആരംഭിച്ചിട്ടുണ്ട് .ടൈഗറിന്‍റെ 5 സര്‍വീസ്‌ ഉള്‍പ്പെടെ ഇതോടെ കൊച്ചിയിലേക്ക് ആഴ്ച്ചയില്‍ 15 സര്‍വീസുകള്‍ ഉണ്ടാകും.2011 -ഇല്‍ ഇതേ സമയം കൊച്ചിയിലേക്ക് ആഴ്ച്ചയില്‍ 7 സര്‍വീസ്‌ മാത്രം  ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധന എന്നതും ശ്രദ്ധേയമാണ് .

Source : http://www.silkair.com/