പ്രവാസി സര്‍വ്വേയ്ക്ക് തുടക്കമായി

0

തിരുവനന്തപുരം: കണിയാപുരം റെയില്‍വേ ഗേറ്റിനു സമീപത്തെ ഷാഹിന നിലയത്തിലെത്തിലാണ് മന്ത്രി കെ സി ജോസഫ് പ്രവാസി സര്‍വ്വേയ്ക്ക് തുടക്കമിട്ടത്. ഗൃഹനാഥനായ സൈനുദ്ദീനില്‍ നിന്നും കുടുംബാംഗങ്ങളെക്കുറിച്ച് വിവരങ്ങള്‍ മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ച് സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു. വിദേശത്തു ജോലി ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങളാണ് പ്രവാസി സര്‍വ്വേയ്ക്കായി ശേഖരിക്കുന്നത്. വീട്ടുകാരുടെ സാന്പത്തിക സംരഭങ്ങളെ കുറിച്ചുളള വിവരങ്ങള്‍ സാമ്പത്തിക സര്‍വ്വേയ്ക്കായി ശേഖരിക്കും. ജൂണ്‍ 12 വരെ സര്‍വേ നീളും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍െറ ദേശീയ സാമ്പത്തിക സര്‍വേയുടെ ഭാഗമായാണ് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. 

 

നോര്‍ക്കയുടെ സഹായത്തോടെയാണിത്. പ്രത്യേക പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ എല്ലാ വീടുകളിലും വിവരങ്ങള്‍ തേടിയെത്തും. പ്രവാസികളുടെ വിവരങ്ങള്‍, ജോലി ചെയ്യുന്ന രാജ്യം, സ്ത്രീയാണോ പുരുഷനാണോ, തൊഴില്‍ വിഭാഗം തുടങ്ങിയവയാണ് ശേഖരിക്കുക.സൗദി ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രവാസികളുടെ വ്യക്തമായ കണക്ക് ലഭിക്കാനും ഭാവി പരിപാടികള്‍ ആവിഷ്കരിക്കാനും സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.